സ്വന്തമായ അഭിപ്രായം തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത നടിയാണ് റിമ കല്ലിങ്കൽ. ഇപ്പോഴിതാ എംസി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് റിമ. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സാമൂഹ്യവിമർശകയും സ്ത്രീവാദ എഴുത്തുകാരിയുമായ പ്രൊഫസർ ജെ ദേവികയെ നിയമിക്കണമെന്ന് റിമ പറയുന്നു.
വിമൺ ഓഫ് ഡിഫറന്റ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജ് പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റിമ ഇക്കാര്യം അറിയിച്ചത്.
കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ രാജി. ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്.
Post Your Comments