സുരേഷ് ഗോപി ചിത്രം ‘എസ്ജി 251’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ‘എസ്ജി 251’ എന്ന് താൽകാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ നിരവധി താരങ്ങൾ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. എതിറിയിൽ എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം രാഹുൽ രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.

വേറിട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപിയുടെ ക്യാരക്ടർ ലുക്ക്. വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന താരത്തിന്റെ ഗെറ്റപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘സോൾട്ട് ആൻഡ് പെപ്പർ’ ലുക്കിലുള്ള താടിയും പിന്നിലെ കെട്ടിവെച്ച മുടിയും കൈയിലെ ടാറ്റുവും ചിത്രത്തിന് ഒരു മാസ് പരിവേഷം നൽകുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടില്ല.

Read Also:- നായകനായി തന്നെ ധാരാളം സിനിമകൾ ലഭിച്ചത് ഭാഗ്യം കൊണ്ട്: പൃഥ്വിരാജ്

സമീൻ സലീയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പെടുത്താസ്, ക്യാരക്ടർ ഡിസൈൻ സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി ആർ വൈശാഖ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ. അതേസമയം, സുരേഷ് ഗോപിയുടെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

Share
Leave a Comment