CinemaGeneralLatest NewsMollywoodMovie GossipsNEWS

മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സിന്റെ ഡമ്മി ട്രിക്കിന് പിന്നിൽ സുരേഷ് ഗോപി ?

ചിത്രത്തിൽ നകുലൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993 ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുകയാണ്. നകുലനും സണ്ണിയും രമനാഥനും നാഗവല്ലിയുമെല്ലാം പ്രേഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്. സിനിമയുടെ ക്ലൈമാക്സ് ഇന്നും ചർച്ചാ വിഷയമാണ്. എന്നാൽ സിനിമയുടെ ക്ലൈമാക്‌സിലെ ടേണിങ് പോയിന്റെ സുരേഷ് ഗോപി പറഞ്ഞു കൊടുത്തതാണെന്ന് സിനിമയുടെ സംവിധായകൻ ഫാസില്‍ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തിരക്കഥ എല്ലാം പൂര്‍ത്തിയായി, അഭിനയിക്കുന്ന താരങ്ങളെയും തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ അപ്പോഴും സംവിധായകനും എഴുത്തുകാരനും ക്ലൈമാക്‌സില്‍ ചെറിയൊരു തൃപ്തിക്കുറവ് ഉണ്ടായിരുന്നു. ശാസ്ത്രത്തെ ഉപയോഗിക്കുകയും വേണം, അന്തവിശ്വാസം പ്രചരിപ്പിയ്ക്കുകയും ചെയ്യരുത്. അതേസമയം ഗംഗയെ പൂര്‍ണമായും നാഗവല്ലിയില്‍ നിന്ന് വിട്ടു കിട്ടുകയും വേണം. ഈ ആശയ കുഴപ്പത്തില്‍ ഫാസിലും മധു മുട്ടവും ഇരിക്കുമ്പോഴാണ് സുരേഷ് ഗോപി, സിനിമയുടെ ജോലികള്‍ എല്ലാം എന്തായി എന്നറിയാനായി വരുന്നത്. കാര്യം ഇരുവരും സുരേഷ് ഗോപിയോട് വിശദികരിച്ചു. അപ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത്, ഒരു ഡമ്മിയെ വച്ച് റോള്‍ ചെയ്താല്‍ പോരെ എന്ന്. മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സില്‍ നാഗവല്ലി ഡമ്മി കാരണവരെ കൊന്ന് രക്തം കുടിയ്ക്കുന്നത് അങ്ങനെയാണ്.

ചിത്രത്തിൽ നകുലൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സുരേഷ് ഗോപി,ശോഭന, മോഹന്‍ലാല്‍, നെടുമുടി വേണു, വിനയപ്രസാദ്, ഇന്നസെന്റ്, സുധീഷ്, തിലകന്‍, കെപിഎസി ലളിത, ഗണേഷ് കുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

shortlink

Related Articles

Post Your Comments


Back to top button