മലയാളത്തിൽ സംവിധായകനെന്ന നിലയിലാണ് മധുപാൽ അറിയപ്പെടുന്നതെങ്കിലും നടൻ എന്ന നിലയിലാണ് താരം തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. ‘കാശ്മീരം’ എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ മധുപാൽ തൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അപൂർവ്വ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മധുപാൽ. രാജസേനന്‍ സംവിധാനം ചെയ്ത ‘വാര്‍ധക്യപുരാണം’ എന്ന സിനിമയില്‍ ‘വൈശാഖന്‍’ എന്ന പ്രതിനായക കഥാപാത്രത്തെ മനോഹരമാക്കിയ മധുപാല്‍ നടനെന്ന നിലയില്‍ കൂടുതല്‍ ജനപ്രീതി നേടിയത് ഈ ചിത്രത്തോടെയാണ്. പിന്നീട് മധുപാലിനെ തേടി നിരവധി സിനിമകളെത്തി. ‘രാവണപ്രഭു’ എന്ന ചിത്രത്തിലെ അതിഥി വേഷവും മധുപാലിന്റെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.
‘അഭിനയിച്ച സിനിമകളിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ഗുരു’. അതിൽ ലാലേട്ടനുമായി അഭിനയിച്ച നിമിഷം മറക്കാൻ കഴിയാത്തതാണ്. നാൽപ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരുന്നു. മറ്റൊരു നടനുമായി അഭിനയിച്ചപ്പോഴൊന്നും ഞാനിത്ര ഉള്ളു നിറഞ്ഞു സന്തോഷിച്ചിട്ടില്ല. ‘കാശ്മീരം’ സിനിമയിലൊക്കെ ഞാൻ അപ്രതീക്ഷിതമായി എത്തിപ്പെട്ടതായിരുന്നു. ലാലേട്ടനുമായി സ്ക്രീൻ ഷെയർ ചെയ്ത നിമിഷമാണ് ഒരു ആക്ടർ എന്ന നിലയിൽ ഞാനും അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയത്’.
Post Your Comments