എനിക്ക് അങ്ങനെയൊരു കാര്യം ബുദ്ധിമുട്ടായതിനാല്‍ ഞാന്‍ സ്വയം ഒഴിവായ സിനിമയാണത്: ലാല്‍
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രം ‘പൊന്നിയിന്‍ ശെല്‍വന്‍’ എന്ന സിനിമ കുതിര സവാരിയുടെ പേരില്‍ താന്‍ തന്നെ നഷ്ടപ്പെടുത്തിയ സിനിമ ആണെന്നും പക്ഷേ മണിരത്നം എന്ന മഹാനായ സംവിധായകന്‍ തന്റെ ആ പരിമിതികളെ ഉള്‍ക്കൊണ്ടു സിനിമയുടെ ഭാഗമാക്കിയെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ലാല്‍ പറയുന്നു.
ലാലിന്‍റെ വാക്കുകള്‍
‘ഞാന്‍ അങ്ങോട്ട് ചാന്‍സ് ചോദിച്ചിട്ടുള്ളത് മണിരത്നം സാറിന്റെ സിനിമയില്‍ മാത്രമാണ്. ‘കടല്‍’ എന്ന അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ വിളിച്ചതാണ്. പോകാന്‍ കഴിഞ്ഞില്ല. ‘ഒഴിമുറി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു. ഇപ്പോള്‍ ‘പൊന്നിയിന്‍ ശെല്‍വനി’ലാണ് അതിനുള്ള ഒരു അവസരം വരുന്നത്. അതിലേക്ക് വിളിക്കുമ്പോള്‍ ഹോഴ്സ് റൈഡിംഗ് അറിയാമോ എന്ന് ചോദിച്ചിരുന്നു. നമ്മള്‍ അവസരം ചോദിച്ച സംവിധായകന്റെ സിനിമയില്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. അങ്ങനെ കാര്‍ത്തി അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ എനിക്ക് ട്രെയിനിംഗ് നല്‍കാനായി ഒരു കുതിരയെ കൊണ്ടുവന്നു. പക്ഷെ എനിക്കത് നന്നായി ചെയ്യാന്‍ കഴിയുമെന്ന് തോന്നിയില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു എന്നെ ഒഴിവാക്കിയേക്കൂ, കുതിര സവാരി എനിക്ക് കഴിയുന്നതല്ല എന്ന് പറഞ്ഞു. പക്ഷേ മണിരത്നം എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു. അത് നമുക്ക് എങ്ങനെ എങ്കിലും ഒക്കെ ആക്കാം നിങ്ങള്‍ തന്നെ മതി ഈ സിനിമയിലെന്നു’. ലാല്‍ പറയുന്നു.
Post Your Comments