മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു, ഡിപ്രഷനിലൂടെ കടന്നു പോയ കാലത്തെക്കുറിച്ചു ബിന്ദു പണിക്കർ

നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി

 കൊച്ചി: വെള്ളിത്തിരയിൽ ചിരിച്ചും കരഞ്ഞും മണ്ടത്തരങ്ങളോരോന്നും വിളിച്ചു പറയുന്ന ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരിൽ പ്രധാനിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങള്‍ക്കപ്പുറമുള്ള ചില കഥാപാത്രങ്ങളെക്കാണുമ്പോള്‍ ഇത് ഞാനാണല്ലോ എന്ന് തോന്നാറുണ്ടെന്നു ബിന്ദു പണിക്കർ ഒരു അഭിമുഖത്തിൽ പറയുന്നു.

ജീവിത പ്രാരാബ്ധങ്ങളും ഭര്‍ത്താവിന്റെ മരണം ഏല്‍പിച്ച ആഘാതവും മുൻപ് ഒരു അഭിമുഖത്തിൽ ബിന്ദു പണിക്കർ പങ്കുവച്ചിരുന്നു. സംവിധായകനായിരുന്ന ബിജു വി നായരാണ് താരത്തിന്റെ ആദ്യ ഭർത്താവ്. ”പലപ്പോഴും വര്‍ക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല. നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി” ബിന്ദു പറഞ്ഞു.

read also: 20 ലക്ഷം രൂപയുടെ ഹോം തിയേറ്ററും 9 ലക്ഷത്തിന്റെ ലിഫ്റ്റും! നാലുനില വീടിന്റെ പ്രത്യേകതകൾ പങ്കുവച്ച നടിയ്ക്ക് നേരെ വിമർശനം

 27 ഒക്റ്റോബർ 1997 ലായിരുന്നു ഇവരുടെ വിവാഹം വിവാഹം. 2003 ഹൃദയാഘാതം മൂലം ബിജു നിര്യാതനായി. ബിജു നായരുടെ മരണത്തിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ ബിന്ദു പണിക്കർ വിവാഹം ചെയ്തു.

Share
Leave a Comment