GeneralLatest NewsMollywoodNEWSSocial Media

അമ്മ വീണ്ടും ഗർഭിണിയായപ്പോൾ എനിക്ക് പേടിയായിരുന്നു: അഹാന കൃഷ്ണ പറയുന്നു

തനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗർഭിണിയായതെന്ന് അഹാന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ അനുജത്തി ഹൻസികയുടെ ജനനത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് അഹാന. തനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗർഭിണിയായതെന്നും, അന്ന് താൻ കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് പേടിച്ചിരുന്നുവെന്ന് അഹാന പറയുന്നു.

അഹാനയുടെ വാക്കുകൾ:

‘ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ.

2011ൽ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല, നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’.- അഹാന കുറിക്കുന്നു.

https://www.instagram.com/p/CQfSbxNn0cX/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button