CinemaGeneralLatest NewsMollywoodNEWS

നീ ഇഷ്ടമുള്ളത് ചെയ്തു മുന്നോട്ട് പോകൂ: മകളുടെ ഭാവിയെക്കുറിച്ച് നടി പ്രവീണ

ഞാൻ പണ്ടുമുതലേ ഫിലിം മേക്കിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ആളാണ്

സിനിമയിൽ വലിയ വേഷങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കിട്ടിയ വേഷങ്ങളൊക്കെ മനോഹരമാക്കിയ നടിയാണ് നടി പ്രവീണ. സിനിമയേക്കാൾ ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രവീണ തന്റെ മകൾ ഗൗരിയെ കുറിച്ചുള്ള സിനിമാ സ്വപ്നങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. തന്റെ സിനിമാ മോഹങ്ങളെ കുറിച്ച് ഗൃഹലക്ഷ്മി ക്ക് നൽകിയ അഭിമുഖത്തിൽ ഗൗരിയും തുറന്നു സംസാരിക്കുകയാണ്.

‘മിലി’, ‘കാര്‍ബണ്‍’, ‘ബംഗ്ലൂര്‍ ഡെയ്സ്’ തുടങ്ങിയ സിനിമകളിലെ പ്രവീണയുടെ വേഷങ്ങള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നവയാണ്.

പ്രവീണയുടെ മകള്‍ ഗൗരിയുടെ വാക്കുകള്‍

‘ഞാൻ പണ്ടുമുതലേ ഫിലിം മേക്കിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ക്യാമറയും ലൈറ്റിങ്ങുമൊക്കെ പഠിക്കാൻ ഇഷ്ടമാണ്. അഭിനയവും. ഇപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബിബിഎ പഠിക്കുന്നു. ഇതു കഴിഞ്ഞു പ്രധാനപ്പെട്ട ഏതെങ്കിലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേർന്ന് സിനിമ പഠിക്കണമെന്നാണ് ലക്ഷ്യം’.

പ്രവീണയുടെ വാക്കുകള്‍

‘ഇവൾ സിനിമയിൽ താൽപര്യമുണ്ടെന്ന് പറയുമ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല. ചെറുപ്പത്തിൽ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡൊക്കെ ഇവൾക്ക് കിട്ടിയിട്ടുണ്ട്. ഇഷ്ടമുള്ളത് ചെയ്തു സ്വാതന്ത്ര്യത്തോടെ മുന്നോട്ടു പോകട്ടെ’.

shortlink

Related Articles

Post Your Comments


Back to top button