മുംബൈ: ദി ഫാമിലി മാൻ മൂന്നാം സീസണിൽ മക്കൾ സെൽവൻ വിജയ് സേതുപതി കേന്ദ്രകഥാപാത്രത്തിലെത്തുന്നു. മനോജ് ബാജ്പോയി ടൈറ്റിൽ റോളിലെത്തുന്ന ബോളിവുഡ് വെബ് സീരിസിന്റെ മൂന്നാം പതിപ്പിൽ വിജയ് സേതുപതി മുഖ്യതാരമാകുമെന്നാണ് റിപ്പോർട്ടുകൾ. അഭിനയനിരയിൽ വിജയ് സേതുപതി ഉണ്ടാകുമോ ഇല്ലയോ എന്നതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിയിട്ടില്ല.
അടുത്ത മാസങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവക്കുമെന്നാണ് സൂചന. അടുത്തിടെ പ്രദർശനത്തിയ ദി ഫാമിലി മാൻ സീസൺ 2നായി വിജയ് സേതുപതിയെ അണിയറപ്രവർത്തകർ സമീപിച്ചിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ടാം ഭാഗത്തിൽ ലങ്കൻ സൈനികന്റെ കഥാപാത്രത്തിലേക്കാണ് താരത്തെ നിശ്ചയിച്ചിരുന്നതെന്നും എന്നാൽ അവ്യക്തമായ ചില കാരണങ്ങളാൽ സേതുപതിക്ക് ആ റോൾ സ്വീകരിക്കാനായില്ലെന്നുമാണ് റിപ്പോർട്ടുകൾ.
Read Also:- കൃഷിന്റെ നാലാം ഭാഗം ഒരുങ്ങുന്നു: പ്രഖ്യാപനവുമായി ഋത്വിക് റോഷൻ
ദി ഫാമിലി മാൻ മൂന്നാം സീസണിന്റെ കഥാപശ്ചാത്തലം കോവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണുമാണ്. ഇതിന്റെ സൂചന രണ്ടാം സീസണിന്റെ അവസാനം ദി ഫാമിലി മാൻ ടീം പങ്കുവച്ചിട്ടുണ്ട്. അതിനാൽ തന്നെ മൂന്നാം സീസണിൽ ശ്രീകാന്ത് തിവാരിയുടെ ടാസ്ക് സംഘവും ചൈനീസ് അക്രമികളും തമ്മിലുള്ള പോരാട്ടമായിരിക്കും പ്രമേയമാകുന്നത്.
Post Your Comments