മുംബൈ: ബോളിവുഡ് സൂപ്പർ ഹീറോ ചിത്രം കൃഷിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. കൃഷ് ചിത്രത്തിന്റെ 15-ാം വാർഷികത്തിലാണ് സിനിമയുടെ നാലാം പതിപ്പിനെ കുറിച്ച് ഋത്വിക് റോഷൻ പ്രഖ്യാപിച്ചത്. കറുത്ത ലെതർ കോട്ടും മാസ്കുമണിഞ്ഞ കൃഷിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നാലാം ഭാഗം വരുന്നുവെന്ന് ഋത്വിക് റോഷൻ ഇൻസ്റ്റാഗ്രാമിൽ അറിയിച്ചത്.
കോയി മിൽ ഗയാ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് കൃഷ്, കൃഷ് 3 ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഋത്വിക് റോഷന്റെ അച്ഛനും സിനിമയുടെ സംവിധായകനുമായ രാകേഷ് റോഷൻ ഇപ്പോൾ നാലാം ഭാഗത്തിന്റെ തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. നാലാം ഭാഗം വരുമ്പോൾ ഋത്വിക്കിനും പ്രിയങ്കക്കുമൊപ്പം വൻ താരനിര ചിത്രത്തിലെത്തുമെന്നാണ് സൂചന. കൂടാതെ ഒന്നാം ഭാഗത്തിലെ ജാദു എന്ന അന്യഗ്രഹജീവി കൃഷ് 4ലും ഉണ്ടാകുമെന്ന് സൂചനയുണ്ട്.
Read Also:- ആസിഫ് അലിയുടെ ‘കുഞ്ഞെൽദോ’ ഓണം റിലീസായി പ്രദർശനത്തിനെത്തും
2003ൽ പ്രദർശനത്തിനെത്തിയ കോയി മിൽ ഗയാ എന്ന ബോളിവുഡ് ചിത്രത്തിൽ ഋത്വിക് റോഷൻ, പ്രീതി സിന്റ, രേഖ, സംവിധായകൻ രാകേഷ് റോഷൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. 2006ൽ പുറത്തിറങ്ങിയ കൃഷിൽ പ്രിയങ്ക ചോപ്ര, നസ്റുദ്ദീൻ ഷാ എന്നിവർ ഋത്വികിനൊപ്പം മുഖ്യകഥാപാത്രങ്ങളായി. 2013ൽ തിയേറ്ററുകളിലെത്തിയ കൃഷ് 3യിലാവട്ടെ കങ്കണയുടെയും വിവേക് ഒബ്റോയിയുടെയും വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
https://www.instagram.com/p/CQdpFCDHNl6/
Post Your Comments