GeneralLatest NewsMollywoodNEWSSocial Media

‘ഭ്രമരത്തിന്റെ 12 വർഷങ്ങൾ’: ഓർമകൾ പങ്കുവെച്ച് മുരളി ഗോപി

നടൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച താരമാണ് മുരളി ഗോപി. സോഷ്യൽ മീഡിയയിലും വളരെ സജീവമായ മുരളി ഗോപി ഇപ്പോൾ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അഭിനയ ജീവിതത്തിലെ രണ്ടാം വരവായ ഭ്രമരം എന്ന സിനിമയെ കുറിച്ചുള്ള ഓർമ്മകളാണ് താരം പങ്കുവെയ്ക്കുന്നത്.

‘സിനിമയിലെ രണ്ടാം ഇന്നിങ്ങ്സിന്റെ 12 വർഷങ്ങൾ, ഭ്രമരത്തിന്റെ 12 വർഷങ്ങൾ’, എന്നാണ് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ഭ്രമരത്തിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/murali.gopy/posts/468241401324897

ബ്ലസ്സി സംവിധാനം ചെയ്ത് ചിത്രമാണ് ഭ്രമരം. ചിത്രത്തിൽ മോഹൻലാൽ, ഭൂമിക, മുരളി ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം ഒരുക്കിയത്. യൗവന്‍ എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ രാജു മല്യാത്തും എ.ആര്‍. സുള്‍ഫീക്കറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button