GeneralLatest NewsMollywoodNEWSSocial Media

ആ കുടുംബത്തോട് സഹതപിക്കാൻ കഴിയുന്നില്ല: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് നടി മൃദുല മുരളി

ഭർത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണെന്ന് മൃദുല

സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം ചർച്ചാ വിഷയം ആയിരിക്കുകയാണ്. താരങ്ങൾ അടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടി മൃദുല മുരളിയും സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ്. വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് മൃദുല പറയുന്നു. ഭർത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണെന്ന് മൃദുല പറയുന്നു.

മൃദുല മുരളിയുടെ വാക്കുകള്‍:

‘ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. സഹോദരന്‍ പറയുന്നു ഉപദ്രവങ്ങള്‍ അവള്‍ മുന്‍പും ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന്. അച്ഛനും അമ്മയും അത് സമ്മതിക്കുകയും ചെയ്യുന്നു. തന്നെ ദേഹോപദ്രവം ചെയ്ത ചിത്രങ്ങളും അവൾക്ക് അവർക്കയച്ചിരുന്നു. സ്വന്തം മകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാര്‍ ആണ്.

‘പെൺകുട്ടികൾ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം നമ്മളെപ്പറ്റി എന്തുവിചാരിക്കും…ഇതൊക്കെയാകും മിക്ക പെൺകുട്ടികളോടും അവളുടെ കുടുംബം പറഞ്ഞുകൊടുക്കുന്നത്. ഇതിനു കാരണക്കാരിൽ നിങ്ങളുമുണ്ട്. അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണ്.’‘എന്തുകൊണ്ടാണ് അവള്‍ അവളുടെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവര്‍ത്തി ഉണ്ടായിട്ടും അവള്‍ അവനിലേക്ക് തിരിച്ചു പോയത്. തനിക്ക് നല്‍കിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവള്‍ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ്? അമ്മ എല്ലാം അറിഞ്ഞിട്ടും തുറന്നു സംസാരിക്കുകയോ അവള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെയും ഇരുന്നത് എന്തുകൊണ്ടാണ്?.’

‘നമ്മളില്‍ എത്ര പേര്‍ ദുരിതങ്ങളെക്കാള്‍ ആത്മസംതൃപ്തി നേടാന്‍, പ്രശ്‌നങ്ങളോട് സഹകരിക്കാതെ, അവയെ മറി കടക്കാന്‍ കല്യാണത്തേക്കാള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാന്‍, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാന്‍ അവനവന് വേണ്ടി സംസാരിക്കാന്‍, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്.’ ‘സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തില്‍ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ് എന്ന് മനസിലാക്കുക. ഏത് രീതിയിലുമുള്ള അധിക്ഷേപവും സ്വീകാര്യമല്ല എന്ന് തിരിച്ചറിയുക. പെണ്‍കുട്ടികള്‍ക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക.’–മൃദുല പറയുന്നു.

‘പെണ്‍കുട്ടികള്‍ക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ടെന്നും, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ലെന്നും എന്തുകൊണ്ട് നിങ്ങള്‍ പെണ്മക്കളെ പഠിപ്പിക്കുന്നില്ല’ എന്നും പോസ്റ്റുകളിലൂടെ മൃദുല ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button