കൊച്ചി : മോഹൻലാൽ അവതാരകനായി എത്തിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 2വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ ആശ്വതി. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിനെക്കുറിച്ചു പ്രതികരണവുമായി എത്തിയിരുന്നു.
” 100 പവനും ഒന്നര എക്കറും 10 ലക്ഷത്തിന്റെ കാറും സ്ത്രീധനമായി ലഭിച്ചിട്ടും മതിവരാത്തവനെ വച്ചു നോക്കുമ്പോള്‍ 10 വര്‍ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന്‍ ഒരു മഹാന്‍ തന്നെയാണ്”- എന്നായിരുന്നു ദയ അശ്വതിയുടെ പ്രതികരണം. ഇതിനെതിരെ വിമർശനം ഉയരുകയാണ് സോഷ്യൽ മീഡിയയിൽ.
read also: അധ്യാപക പരീക്ഷാഫലത്തിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം: സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
പലരും താരത്തെ പരിഹസിക്കുകയാണ്. ‘ നിങ്ങളെ ഒരു 10 വര്‍ഷം ഒരു മുറിയില്‍ പൂട്ടിയിടട്ടെ പിന്നെ കാണാം നിങ്ങളുടെ കോലം’, ‘കൂടെ കിടന്നാലെ രാപ്പനി അറിയൂ’, ‘ഓ പൊന്ന് പോലെ നോക്കുന്നു എന്ന് പറയുന്നത് ഇതാണ്. ലോക്കറില്‍ വെച്ച് പൂട്ടണം അല്ലേ’, ‘ഒരു തെമ്മാടിയെ ഇകഴ്ത്താന്‍ വേറൊരു തെമ്മാടിയെ പുകഴ്‌ത്തേണ്ട’, ‘നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ?’ എന്നെല്ലാമുള്ള കമന്റുകളാണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.
Post Your Comments