CinemaGeneralKeralaLatest NewsNEWS

അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം, അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്: മമ്മൂട്ടി

കൊച്ചി: മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മധുര രാജ. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2019 ഏപ്രിലിലെ ഒരു അഭിമുഖത്തിലാണ് ഓരോ ചോദ്യത്തിനും രസകരമായ മറുപടി താരം നൽകിയിരിക്കുന്നത്. മധുര രാജയിലെ പോസ്റ്ററുകളിൽ പലതിലും കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളായിരുന്നല്ലോ എന്ന ചോദ്യത്തിന് മധുര രാജ പിള്ളേരുടെ ആളല്ലെ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ചിത്രത്തിന് പിന്നാലെ അടിയുണ്ടാക്കിയാലോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തിരുന്നു. ‘അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം. അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്. ഞാൻ ഇതുവരെ ആരെയും അടിച്ചിട്ടില്ല’, താരം പറഞ്ഞു.

കുട്ടികാലത്ത് അടിപിടിയുണ്ടാക്കിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഓടിക്കളയുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.’ കുട്ടിക്കാലത്തും ഞാൻ അടിയുണ്ടാക്കിയിട്ടില്ല. ആ സമയത്ത് ഞാൻ ഓടിക്കളയുമെന്നായിരുന്നു. ഞാനൊരു പേടിത്തൊണ്ടനായിരുന്നു. ഇപ്പോഴും അതെ’, മമ്മൂട്ടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button