കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബമാണ് ബഷീർ ബഷിയുടേത്. സുഹാന, മഷൂറാ എന്നി രണ്ടു ഭാര്യമാരും ബഷീറും വ്‌ളോഗിലൂടെയാണ് ആരാധകരെ സ്വന്തമാക്കിയത്. കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയരാണ് ഇവർ. കഴിഞ്ഞ ദിവസം മഷൂറയുമായി ഷോപ്പിനു പോയ കാര്യം വീഡിയോയിൽ ഇവർ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിനു വിമർശനവുമായി പലരും രംഗത്തെത്തി.
സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി, ചത്തൂടേ നിങ്ങള്‍ക്ക് എന്നായിരുന്നു വിമര്‍ശനം. ഇതിനും താരം മറുപടി നൽകി.
read also: കേരള വനിത കമ്മീഷനിൽ അദ്ധ്യക്ഷന്റെ ഒഴിവുണ്ടെങ്കിൽ തന്നെ പരിഗണിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്
”ഞാനും സോനുവും പുറത്ത് പോവാറുണ്ട്. മഷൂറയ്ക്ക് വ്‌ളോഗ് താല്‍പര്യമുള്ളത് കൊണ്ട് അത് ചെയ്യാറുണ്ട്. സോനൂന് ഇന്‍സ്റ്റഗ്രാമാണ് കൂടുതലിഷ്ടം. വീഡിയോ ചെയ്യാത്തത് കൊണ്ട് നിങ്ങളറിയുന്നില്ല. മഷൂറ വീഡിയോ ചെയ്യുന്നോണ്ട് നിങ്ങള്‍ എല്ലാം അറിയുന്നു. സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി, ചത്തൂടേ നിങ്ങള്‍ക്ക് വിമര്‍ശനമുണ്ടായി. ഞാനും സോനും ലൈഫ് ബ്ലാസറ്റ് ചെയ്തത്ര നിങ്ങളാരും ചെയ്തിട്ടുണ്ടാവില്ല. 2006 ല്‍ പ്രണയിക്കാന്‍ തുടങ്ങി 2009 ല്‍ വിവാഹിതരായവരാണ് ഞങ്ങള്‍. ആ സമയത്ത് ഞങ്ങള്‍ എത്രത്തോളം കറങ്ങിയെന്നറിയുമോ. ലക്ഷദ്വീപ് വരെ പോയി വന്നിട്ടുണ്ട്” ബഷീര്‍ ബഷി പറഞ്ഞു.
Post Your Comments