ആസിഫ് അലിയുടെ ‘കുഞ്ഞെൽദോ’ ഓണം റിലീസായി പ്രദർശനത്തിനെത്തും

കൊച്ചി: ആസിഫ് അലി നായകനായി എത്തുന്ന ‘കുഞ്ഞെൽദോ’ ഓണം റിലീസായി പ്രദർശനത്തിനെത്തും. ഓഗസ്റ്റ് 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റൽ ഫ്ലാറ്റ് ഫോമുകളിലും അവതാരകനായി തിളങ്ങിയ ആർ ജെ മാത്തുക്കുട്ടിയാണ് കുഞ്ഞെൽദോ സംവിധാനം ചെയ്തിരിക്കുന്നത്.

സ്വന്തം തിരക്കഥയിൽ മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞെൽദോ ഒരു ക്യാംപസ് ഫൺ ചിത്രമാണ്. ഒരു വിദ്യാർത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്റെ തുടർച്ചയുമാണ് ചിത്രം പറയുന്നത്. നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ക്രീയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച ചിത്രം സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Read Also:- അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം, അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്: മമ്മൂട്ടി

നേരത്തെ, ചിത്രത്തിലെ ഗാനവും പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ലിറ്റിൽ സ്വയംപാണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയിരുന്നു. നേരത്തെ സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റാണ് നേടിയിട്ടുള്ളത്.

Share
Leave a Comment