സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ നടി ആശ അരവിന്ദ്. ചാനലിലെ തത്സമയ പരിപാടിയ്ക്കിടയിൽ സഹായം തേടിയവരോട് എം.സി. ജോസഫൈൻ മോശമായി പെരുമാറിയതിനെതിരെയായിരുന്നു ആശ പ്രതിഷേധവുമായി എത്തിയത്. ചാനലിൽ ജോസഫൈൻ പെരുമാറിയ രീതി അതേപോലെ അനുകരിച്ചായിരുന്നു നടിയുടെ പ്രതിഷേധം.
ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
blob:https://www.facebook.com/a4ae7131-5772-4e6b-b151-9b9460048409
അതേസമയം, പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോസഫൈന്റെ നിലപാട്.
Post Your Comments