തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ആത്മഹത്യയിൽ വികാരനിർഭരമായി പ്രതികരിച്ച് നടൻ സുരേഷ് ഗോപി. തീരുമാനം എടുക്കും മുമ്ബ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ആയിരുന്നു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സ്ത്രീധനം വാങ്ങണം എന്നതിനെക്കാൾ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരവും അദ്ദേഹം പങ്കുവച്ചു.
Also Read:രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല, അതിന്‍റെ കാരണം ഇതായിരുന്നു: ആസിഫ് അലി
‘ഈ വിവരം അറിഞ്ഞ് ഞാന്‍ വിജിത്തിനെ വിളിച്ചു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്മോര്‍ട്ടത്തിനു കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര്‍ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍… കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..’ രോഷത്തോടെ സുരേഷ് ഗോപി പറയുന്നു.
Post Your Comments