തിരുവനന്തപുരം : സ്ത്രീധന പ്രശ്നത്തെതുടർന്ന് ഭർത്താവിന്റെ വീട്ടിൽ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വേദന പങ്കുവച്ച നടന്‍ ജയറാമിനു നേരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മകള്‍ മാളവികയ്ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. ഈ വിഷയത്തിൽ ജയറാമിന് പിന്തുണ അറിയിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.
സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാന്‍ അവകാശമില്ലെ എന്ന് സുരേഷ് ഗോപി ചോദിക്കുന്നു. പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിലാണ് സുരേഷ്‌ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ… ‘മരിച്ച പെണ്‍കുട്ടിയെയും കുടുംബത്തിനെയും പിന്തുണച്ച് രംഗത്തെത്തിയ ചില സെലിബ്രിറ്റീസും സൈബര്‍ ആക്രമണം നേരിടുന്നു. ജയറാമിനൊരു അവകാശമില്ലെ ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍. അദ്ദേഹം ഒരു പരസ്യം ചെയ്തു എന്ന് പറയുന്നത് ശരി തന്നെയാണ്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലാതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു പൊരുളൊന്നുമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. ഈ വിസ്മമയുയുടെ, അര്‍ച്ചനയുടെ, ഉത്തരയുടെ ഒക്കെ ഒരു ജീവ ഹാനിയില്‍ വേദന കൊള്ളാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.’
Post Your Comments