ഐസിയുവില്‍ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല: ഡബ്യുസിസിയ്ക്കെതിരെ സാന്ദ്ര തോമസ്

സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്യുസിസി ഉണ്ട്.

കൊച്ചി : ഡെങ്കിപനിയെ തുടർന്ന് രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറഞ്ഞതിനു പിന്നാലെ അഞ്ചു ദിവസം ഐസിയുവിൽ ചികിത്സയിൽ ആയിരുന്നു നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ആരോഗ്യസ്ഥിതിയിൽ മാറ്റം വന്നതിനു പിന്നാലെ റൂമിലേയ്ക്ക് താരത്തെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. താൻ കടന്നു പോയ ഭീകരമായ അവസ്ഥയെക്കുറിച്ചു താരം സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞ വീഡിയോ ശ്രദ്ധനേടി.

ആരോഗ്യസ്ഥിതിയെക്കുറിച്ചു പറഞ്ഞ സാന്ദ്ര തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചു. അതിനൊപ്പം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസിയെ താരം വിമർശിക്കുകയും ചെയ്തു.

read also: വൈറസ് പുതിയ വകഭേദത്തിന് പേര് ‘കോവഫൈൻ’: പരിഹാസവുമായി ജൂഡ് ആന്റണി

”പ്രതീക്ഷിക്കാത്ത ഒരുപാട് പേര്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകള്‍ കൃത്യമായി വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്യുസിസി ഉണ്ട്. ഒരാഴ്ച ഇവിടെ ഐസിയുവില്‍ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ ഉളള എല്ലാ നിര്‍മാതാക്കളും വിളിച്ച്‌ അന്വേഷിച്ചു.
എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ ആ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയും കുത്തി വരുന്നത്. അല്ലാത്ത സമയം ഇവരാരും തിരിഞ്ഞു നോക്കില്ല.” സാന്ദ്ര പറഞ്ഞു

Share
Leave a Comment