കൊച്ചി: മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വേട്ട. രാജേഷ് പിള്ളയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ മഞ്ജു വാര്യർ തന്നെ മുഖത്തടിക്കുന്ന സീൻ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബൻ. അടിച്ചോളാൻ രാജേഷും താനും മഞ്ജുവിനോട് പറയുകയായിരുന്നുവെന്ന് ചാക്കോച്ചൻ പറയുന്നു.
‘രാജേഷ് തല്ലിക്കോളാൻ പറഞ്ഞു. തനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞു. പിന്നെ ഞാൻ കൂടി മഞ്ജുവിനെ നിർബന്ധിച്ചു. അങ്ങനെ അറിഞ്ഞു തന്ന അടി പോലെ കരണക്കുറ്റി നോക്കി മഞ്ജു അടിച്ചു. എന്നാൽ രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. കാരണം അടിച്ചു തീരുമ്പോഴേക്കും മഞ്ജു സോറി പറയും. അങ്ങനെയാകുമ്പോൾ എഡിറ്റ് ചെയ്യാൻ കട്ടിങ് പോയിന്റ് ഉണ്ടാവില്ല. അതുകൊണ്ടാണ് മൂന്ന് ടേക്കുകൾ എടുക്കേണ്ടി വന്നത്’. ചാക്കോച്ചൻ പറഞ്ഞു.
മഞ്ജു വാര്യർ ആദ്യമായി പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് വേട്ട. ആദ്യമായി പോലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും, വേഷം ചേരുമോ എന്ന കൺഫ്യൂഷനും തുടക്കത്തിൽ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജുവും ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചാക്കോച്ചന്റെ കവിളത്ത് അടിക്കേണ്ടി വന്നത് വളരെ വേദനാജനകമായ കാര്യമാണ് തനിക്കെന്നും മഞ്ജു പറഞ്ഞിരുന്നു.
Post Your Comments