
തിരുവനന്തപുരം : നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പ്രചരണം നടത്തി വിവാദത്തിലായ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി. മലയാളത്തിന്റെ പ്രിയ സംവിധായകൻ കെ.ജി ജോര്‍ജിനെതിരെ വ്യാജപ്രചരണം നടത്തുകയും വ്യക്തിഹത്യ ചെയ്യുന്ന വീഡിയോ പുറത്തിറക്കിയ സംഭവത്തിലാണ് ശാന്തിവിള ദിനേശിനെതിരെ കെ.ജി ജോര്‍ജ്ജിന്റെ ഭാര്യ സല്‍മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ വിഷയത്തിൽ ശാന്തിവിള ദിനേശിനെ വെറുതെ വിടില്ലെന്നു സൽമ പ്രതികരിച്ചു.
”ഇത് ഞാന്‍ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. കെജി ജോര്‍ജിനെതിരെ മാത്രമല്ല സിനിമയിലെ പലര്ക്കെിരെയും പച്ചക്കളളം പ്രചരിപ്പിക്കുകയാണ്. ചികിത്സക്കായാണ് കെ ജി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത്. വീട്ടിലായിരിക്കുമ്പോള്‍ കുഴഞ്ഞു കുഴഞ്ഞാണ് അദ്ദേഹം സംസാരിച്ചിരുന്നത്. പണ്ട് സ്ട്രോക്ക് വന്നതു കൊണ്ട് നടക്കാനിപ്പോഴും ബുദ്ധിമുട്ട് ഉണ്ട്. പക്ഷേ, ട്രീറ്റ്മെന്റ് തുടങ്ങിയതുകൊണ്ട് അവിടെ വെച്ച് അവര്‍ നടത്തിക്കും. കുറച്ച് നടക്കുമ്പോഴേക്കും തനിക്ക് ഇനി വയ്യ, ഇരിക്കണം എന്നൊക്കെ പറയുമെങ്കിലും നല്ല മാറ്റമുണ്ട്. സംസാരവും നല്ലതുപോലെ ക്ലിയറായി. ആള് ആക്ടീവായി ശരിക്കും” -കെ ജി ജോര്‍ജിന്റെ ഭാര്യ സെല്‍മ ജോര്‍ജ് പറയുന്നു. മീഡിയ വണ്‍ ചാനലിലാണ് സല്‍മ ജോര്‍ജ്ജിന്റെ പ്രതികരണം.
ഇലവങ്കോട് ദേശത്തിന് ശേഷം കെ.ജി ജോര്‍ജ്ജിന്റെ സിനിമാ കരിയര്‍ അവസാനിച്ചത് ദുര്‍നടപ്പ് മൂലമാണെന്നു ശാന്തിവിള ദിനേശ് യൂട്യൂബ് വീഡിയോയില്‍ ആരോപിച്ചിരുന്നു
Post Your Comments