മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറാ ഖാന് നേരെ സൈബർ ആക്രമണം. കാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ താരം അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഇരുവരുമൊന്നിച്ചുള്ള ഫോട്ടോയും പുറത്തുവിട്ടു. സോഷ്യൽ മീഡിയകളിൽ ഐറാ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്ക് താഴെ അശ്ളീല കമന്റുമായി സൈബർ പടയാളികൾ എത്താറുണ്ട്.
അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനിയിലുള്ള ഫോട്ടോയിൽ താരത്തിനൊപ്പം കാമുകനായ നുപുര്‍ ഷിക്രെയുമുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍പ് വാലൈന്റൈന്‍സ് ദിനത്തില്‍ ഐറയ്ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ‘ഐറാ ഖാൻ എന്ന പേര് മാറ്റിക്കൂടെ’ ‘താൻ എന്തു മുസ്ലിമാണ്? ചുരുങ്ങിയത് നീ ഖാൻ ഫാമിലിയിൽ പെട്ട ആളല്ലേ?’ ‘തന്റെ സംസ്കാരം എവിടെ പോയി’ തുടങ്ങിയ കമന്റുകൾ ആണ് സദാചാരവാദികൾ താരപുത്രിയോട് ചോദിക്കുന്നത്.
അഭിനയത്തെക്കാളും സംവിധാനം ചെയ്യാനാണ് കൂടുതൽ താൽപര്യമെന്ന് ഐറാ ഖാൻ നേരത്തേ ചില അഭിമുഖത്തിൽ പറഞ്ഞിരുന്നു. പല കാര്യങ്ങളിലും ഐറയുടെ തുറന്നുപറച്ചിലുകൾ വിവാദമായിട്ടുണ്ട്. പ്രണയത്തെ കുറിച്ച് മാത്രമല്ല, ചെറു പ്രായത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചും താരപുത്രി തുറന്നു പറഞ്ഞിട്ടുണ്ട്.
Post Your Comments