കൊച്ചി : സീതാകല്യാണം എന്ന പരമ്പരയില്‍ കല്യാൺ ആയെത്തി പ്രേക്ഷക പ്രീതി നേടിയ നടനാണ് അനൂപ് കൃഷ്ണന്‍. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസണ്‍ മൂന്നിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാൾ കൂടിയായ അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇഷ എന്നു വിളിക്കുന്ന ഡോക്ടര്‍ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി. തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഐശ്വര്യയുടെ നേർക്ക് ബോഡിഷെയിമിംഗ് ആരംഭിക്കുകയും ചെയ്‌തു.
വധു മിടുക്കിയായ ഡോക്ടർ ആണ്. പക്ഷെ കുറച്ച് വണ്ണം കൂടുതല്ലെ എന്നാണു സമ്പൂർണ സാക്ഷരത ആർജിച്ച കേരളത്തിലെ മലയാളികൾ ചോദിക്കുന്നത്. വരനെക്കാളും വധുവിന് തടി കൂടുതൽ എന്നതാണ് ഇവർക്ക് പ്രശ്നം. ഒട്ടേറെ യൂട്യൂബ് ചാനലുകളിൽ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു സൈബർ മലയാളികൾ നൽകിയ കമന്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.
താരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടാറുള്ളപ്പോൾ, ചുരുക്കം ചില അവസരങ്ങളിൽ അവരുടെ പങ്കാളികളും സൈബർ ഇടത്തിലെ ആക്രമണങ്ങൾക്ക് പാത്രമാവാറുണ്ട്. ഇത്തരം പ്രവണതകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ടതല്ല.
Post Your Comments