കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ പ്രതികരണവുമായി നടന് സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന് സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്. കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന് സ്വര്‍ണ്ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വെയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.
Post Your Comments