GeneralLatest NewsMollywoodNEWSTeasers

ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ: എംസി ജോസഫൈനെതിരെ സാധിക

ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ.

കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ. ഭര്‍തൃഗൃഹത്തിലെ മോശം അനുഭവം പങ്കുവച്ച പരാതിക്കാരിയോട് ധാര്‍ഷ്ട്യത്തോടെ സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷം എം സി ജോസഫൈനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുകയാണ്. ഈ സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സാധിക വേണുഗോപാല്‍. എംസി ജോസഫൈന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാധികയുടെ പ്രതികരണം.

സാധിക പങ്കുവെച്ച കുറിപ്പ്

ഇതിലും ഭേദം ആത്മാഹുതി തന്നെയാ!!!! പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു. ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ. പ്രശ്‌നത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേള്‍ക്കാന്‍ ആണ്. ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ???. ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകള്‍ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏല്‍പ്പിച്ചാല്‍ പോരെ.

read also: പറയുന്നതെല്ലാം പച്ചക്കളളം, ശാന്തിവിള ദിനേശിനെ വെറുതെ വിടില്ല : പരാതിയുമായി സല്‍മ

അല്ലെങ്കില്‍ തന്നെ പെണ്ണിനെ കേള്‍ക്കാന്‍ പെണ്ണും ആണിനെ കേള്‍ക്കാന്‍ ആണും എന്തിനാണ്. സാമാന്യം മാനുഷിക മുല്യം അറിയുന്ന സഹജീവികളെ മനസിലാക്കാന്‍ മനസും,കഴിവുള്ള ഒരാളായാല്‍ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടത്. മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യില്‍ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തില്‍ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷന്‍മാരേക്കാള്‍ പ്രശ്‌നം സ്ത്രീകള്‍ ആണ്. ഈ സ്ത്രീധന പ്രശ്‌നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്.

ഈ ഭര്‍ത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മ മാരെ കൂട്ടില്‍ അടക്കുന്ന രീതി കൊണ്ട് വന്നാല്‍ ഒരുപക്ഷെ ഇതില്‍ ഒരു മാറ്റം ഉണ്ടായേക്കാം. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന പുരുഷമാര്‍ക്ക് പരാതി നല്‍കാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓര്‍മപ്പെടുത്തി കൊള്ളട്ടെ. വനിതാകമ്മീഷന്‍ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കില്‍ ഇതൊക്കെതന്നെ അവസ്ഥ!

shortlink

Related Articles

Post Your Comments


Back to top button