GeneralKollywoodLatest NewsNEWS

ഉച്ചഭക്ഷണത്തില്‍ പാറ്റ: പ്രമുഖ ഭക്ഷണശാലയ്‌ക്കെതിരെ പരാതിയുമായി യുവനടി

വൃത്തിയുടെ കാര്യത്തില്‍ എന്ത് മാനദണ്ഡമാണ് ഈ ഹോട്ടല്‍ സ്വീകരിക്കുന്നത്

ചെന്നൈ: ഓണ്‍ലൈനായിട്ടാണ് ബുക്ക് ചെയ്ത ഭക്ഷണത്തിൽ പാറ്റ. പ്രമുഖ നടി നിവേത പേതുരാജ് ആണ് ചെന്നൈയിലെ പ്രമുഖ ഭക്ഷണശാലയില്‍ നിന്ന് സ്വിഗ്ഗി വഴി വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ ലഭിച്ചെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും നടി സമൂഹമാധ്യമത്തില്‍ പങ്കിട്ടു.

read also: രഞ്ജിനിയ്ക്ക് നേരെ തെറി വിളി, ഹിമയുടെ കഴുത്തിൽ കുത്തിപിടിച്ചു: സ്ത്രീവിരുദ്ധത ചൂണ്ടികാണിച്ച് വിമർശകൻ: മറുപടിയുമായി സാബു

ചെന്നൈയിലെ മൂണ്‍ലൈറ്റ് റെസ്റ്റോറന്റിനെതിരെയാണ് താരത്തിന്റെ വിമർശനം. സ്വിഗ്ഗിയ്ക്ക് നടി പരാതി നല്‍കുകയും ചെയ്തു. വൃത്തിയുടെ കാര്യത്തില്‍ എന്ത് മാനദണ്ഡമാണ് ഈ ഹോട്ടല്‍ സ്വീകരിക്കുന്നത്. ഇതാ​​ദ്യമായല്ല ഈ ഹോട്ടലിനെതിരെ പരാതി ഉയരുന്നത്. ഇത്ര കൂസലില്ലാതെയാവാന്‍ എങ്ങനെ കഴിയുന്നുവെന്നും നടി വിമർശിച്ചു.

സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് സ്വിഗ്ഗി അറിയിച്ചു. ‘ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തിന് നന്ദി പറയുന്നു. ഇക്കാര്യം ഞങ്ങളെ അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും’ സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button