GeneralKollywoodLatest NewsNEWSSocial Media

നയൻതാരയ്‌ക്കൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതാണ്: ചിത്രവുമായി വിഘ്നേഷ് ശിവൻ

ഏതാനും ദിവസം മുൻപ് ഇരുവരും കൊച്ചിയിലെത്തിയിരുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഘ്നേഷ് ആരാധക ചോദ്യങ്ങൾക്ക് മറുപടി കൊടുത്തിരുന്നു. നയൻതാരയെക്കുറിച്ചുളള ചോദ്യങ്ങൾക്കും വിഘ്‌നേഷ് മറുപടി പറഞ്ഞു.

നയൻതാരയ്ക്കൊപ്പമുളള ഇഷ്ട ഫോട്ടോ ഏതാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. നയൻതാരയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ഫോട്ടോയാണ് വിഘ്നേഷ് ഷെയർ ചെയ്തത്. രണ്ടുപേരും ഒരിക്കൽ യുഎസിൽ പോയപ്പോൾ എടുത്ത ചിത്രമാണിത്.

നയൻതാരയിൽ ഇഷ്ടപ്പെടുന്ന സ്വഭാവമെന്തെന്ന ചോദ്യമായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് നയൻതാരയുടെ സ്റ്റണ്ണിങ് ഫോട്ടോ പങ്കുവച്ചുകൊണ്ട് നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്ന് വിഘ്നേഷ് പറഞ്ഞു.

ഏതാനും ദിവസം മുൻപ് ഇരുവരും കൊച്ചിയിലെത്തിയിരുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കേരളത്തിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button