സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ വലിയ തോതിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. നിരവധി താരങ്ങള്‍ ഇതിനോടകം വിഷയത്തിൽ പ്രതികരണം അറിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് നടൻ ഷാജു ശ്രീധർ. ഭാര്യയുമൊത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത് പണത്തിന്റെ പേരിലല്ല, മനസിന്റെ ചേർച്ചയിലാണെന്നും താരം പറഞ്ഞു.
ഷാജു ശ്രീധറിന്റെ വാക്കുകൾ:
‘അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല…ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…’–ഷാജു പറയുന്നു.
നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. ഷാജുവിനും ചാന്ദ്നിക്കും രണ്ട് പെണ്‍കുട്ടികളാണ്. നന്ദന, നീലാഞ്ജന. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി നീലാഞ്ജനയാണ് എത്തിയത്.
Post Your Comments