CinemaGeneralLatest NewsMollywoodNEWSSocial Media

ബ്രോ ഡാഡി എങ്ങനെയുള്ള സിനിമയാണ്, എമ്പുരാൻ എന്ന് തുടങ്ങും? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്

'കോള്‍ഡ് കേസി'ന്‍റെ പ്രൊമോഷനുവേണ്ടിയാണ് പൃഥ്വി  ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്

കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സിനിമയെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനോടൊപ്പം രസമുള്ള ഒരു ഫാമിലി ഗ്രാമ ചിത്രം എന്നായിരുന്നു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയ പൃഥ്വി തന്റെ പുതിയ സിനിമയെ കുറിച്ച് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ്. തന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ ‘കോള്‍ഡ് കേസി’ന്‍റെ പ്രൊമോഷനുവേണ്ടിയാണ് പൃഥ്വി  ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്. എന്നാൽ എല്ലാവർക്കും അറിയേണ്ടത് ബ്രോ ഡാഡിയെക്കുറിച്ചും എമ്പുരാനെ കുറിച്ചുമായിരുന്നു.

‘ബ്രോ ഡാഡിയെക്കുറിച്ച് എന്നോട് പറയൂ’ എന്ന ഒരു ആരാധകന്‍റെ കമന്റിന്, ‘ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍-ഫാമിലി ഫിലിം, അത്രയേ ഉള്ളൂ’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാൽ മറ്റൊരാൾ ലൂസിഫറിന് മുൻപും ഇങ്ങനെ ആണല്ലോ പറഞ്ഞത് എന്ന് കമന്റുമായി എത്തി, അതിന് ചിരിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ മറുപടി. ‘സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് അത്’, പൃഥ്വി പറഞ്ഞു.

എമ്പുരാന്‍ എന്ന് തുടങ്ങും എന്നതായിരുന്നു മറ്റു ചിലര്‍ക്ക് അറിയേണ്ടത്. കൊവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും അവസാനിച്ചാല്‍ മാത്രം തുടങ്ങാനാവുന്ന ചിത്രമാണ് എമ്പുരാന്‍ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘എമ്പുരാന്‍ സിനിമയുടെ ജോലികള്‍ തുടങ്ങാന്‍ തന്നെ എല്ലാം തുറക്കുന്ന അവസ്ഥയിലേക്ക് എത്തണം. അതിന്‍റെ ലൊക്കേഷനൊക്കെ കാണാന്‍ പോവുന്നതിനുതന്നെ യാത്രാവിലക്കുകളൊക്കെ മാറേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണ്’, പൃഥ്വി പറഞ്ഞു.

https://www.instagram.com/tv/CQa_S3SgE_v/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button