CinemaGeneralLatest NewsMollywoodNEWS

രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല, അതിന്‍റെ കാരണം ഇതായിരുന്നു: ആസിഫ് അലി

ഞാൻ വാപ്പയുടെ തിരക്ക് ഒക്കെ കണ്ടു വളർന്ന ആളാണ്

രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല, അതിന്‍റെ കാരണം ഇതായിരുന്നു: ആസിഫ് അലി

 

രാഷ്ട്രീയം തനിക്ക് ചേരുന്ന പണിയല്ലെന്ന് വാപ്പയിൽ നിന്ന് തന്നെ താൻ മനസ്സിലാക്കിയെന്ന് തുറന്നു പറയുകയാണ് നടൻ ആസിഫ് അലി. തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്ന വാപ്പയുടെ രാഷ്ട്രീയ ജീവിതത്തിലെ തിരക്ക് കണ്ടു ചെറുപ്പം മുതലേ തനിക്ക് അതിൽ താല്‍പര്യം തോന്നിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ആസിഫ്

‘രാഷ്ട്രീയം എനിക്ക് പണ്ടേ താല്‍പര്യമില്ലാത്ത കാര്യമാണ്. അതിൻ്റെ കാരണം എൻ്റെ വാപ്പ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എന്നതാണ്. തൊടുപുഴ മുനിസിപ്പൽ ചെയർമാനായിരുന്നു. ഞാൻ വാപ്പയുടെ തിരക്കൊക്കെ കണ്ടു വളർന്ന ആളാണ്. എനിക്ക് എന്തോ അതൊക്കെ കണ്ടപ്പോൾ വലിയ താല്‍പര്യം തോന്നിയില്ല. പൊതുപ്രവർത്തനം വളരെ ക്ഷമ വേണ്ടുന്ന ഒരു കാര്യമാണ്. എല്ലാവർക്കും ചാടി കയറി ചെയ്യാവുന്ന കാര്യങ്ങളല്ല ഒരു രാഷ്ട്രീയക്കാരൻ്റേത്. അതിന് മറ്റേത് മേഖലയെക്കാളും ചിന്തയും ആർജ്ജവും ആവശ്യമാണ്. ‘മക്കൾ രാഷ്ട്രീയം’ കേരളത്തിൽ പൊതുവേയുണ്ടെങ്കിലും എനിക്ക് എന്തോ അതിലേക്ക് തിരിയാൻ തോന്നിയിട്ടില്ല. സിനിമയിൽ കടന്നു കയറുക എന്നത് തന്നെയായിരുന്നു ആദ്യം തൊട്ടേയുള്ള മോഹം. അത് വീട്ടുകാരറിയാതെ സാധിക്കുകയും ചെയ്തു. എൻ്റെ ആദ്യ സിനിമയായ ശ്യാമപ്രസാദ് സാറിൻ്റെ ഋതുവിൽ ഞാൻ അഭിനയിക്കുമ്പോൾ എനിക്കത് വീട്ടുകാരറിയാത്ത രഹസ്യമായിരുന്നു’. ആസിഫ് അലി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button