വിജയ് ദേവെരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാൽ ഒടിടിയില്‍ അല്ല ചിത്രം തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട.
ഡിജിറ്റല്‍ റിലീസിനായും സാറ്റലൈറ്റ് റൈറ്റ്‍സിനായും 200 കോടി രൂപയുടെ കരാര്‍ നടന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വളരെ കുറച്ചായിപ്പോയി, തിയറ്ററില്‍ ഇതിലധികം ലഭിക്കും എന്നാണ് വിജയ് ദേവെരകൊണ്ട പറയുന്നത്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് എതിരെയാണ് താനെന്ന് വ്യക്തമാക്കുകയായിരുന്നു വിജയ് ദേവെരകൊണ്ട.
സെപ്‍തംബര്‍ ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
Post Your Comments