GeneralLatest NewsMollywoodNEWSSocial Media

സിലമ്പം പരിശീലിക്കുന്ന വീഡിയോയുമായി ലെന

മുളവടിയിൽ നടത്തുന്ന അഭ്യാസമാണ് സിലമ്പം

മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നടിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ലെന പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള ഒരു ആയുധകലയായ സിലമ്പം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. മുളവടിയിൽ നടത്തുന്ന അഭ്യാസമാണ് സിലമ്പം. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് ലെന താൻ സിലമ്പം പരിശീലിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ആറു ദിവസം കൊണ്ട്‌ ഇത്രയും പഠിച്ചതിൽ സൂപ്പർ ത്രില്ലിലാണ് എന്നാണ് ലെന വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. റിച്ച ദിർഷിയാണ് തന്റെ ഗുരുവെന്നും ലെന പറയുന്നു.

https://www.instagram.com/reel/CQYoc2xJGCM/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button