കൊല്ലം സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ പ്രതികരണവുമായി താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ജയറാമും പ്രതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം വിസ്മയയുടെ ചിത്രത്തോടൊപ്പം കുറിച്ചത്.
അതേസമയം, വിസ്മയയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി മേല്‍നോട്ടം നിര്‍വ്വഹിക്കും. വിസ്മയയുടേത് തൂങ്ങി മരണമാണ് എന്ന് പറയുന്ന പൊലീസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ തയാറായിട്ടില്ല. ഇന്നലെ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്.
https://www.facebook.com/JayaramActor/posts/351672999652891
Post Your Comments