GeneralLatest NewsMollywoodNEWSSocial Media

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കൾ തീരുമാനിക്കണം: ഗിന്നസ് പക്രു

ശക്തമായ നിയമവും, പഴുതുകളില്ലാത്ത നടപടിയും വേണമെന്ന് ഗിന്നസ് പക്രു

സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ​നടൻ ​ഗിന്നസ് പക്രു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം. വാങ്ങിക്കുന്നവരെ സമൂഹം കുറ്റപ്പെടുത്തുകയും അവരെ ശിക്ഷിക്കാന്‍ കൃത്യമായ നിയമ നടപടിയും വേണമെന്നാണ് പക്രു പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

​‘കൊടുക്കില്ലെന്ന് മാതാപിതാക്കളും വാങ്ങുന്നോന്റെ ഒപ്പം പോവില്ലെന്ന് കുട്ട്യോളും, വാങ്ങില്ലെന്ന് ചെക്കനും, അറിഞ്ഞാല്‍ അയ്യേ നാണക്കേടെന്നു സമൂഹവും. ഒപ്പം ശക്തമായ നിയമവും. പഴുതുകളില്ലാത്ത നടപടിയും വേണം. സ്ത്രീ തന്നെ ധനം. ആദരാഞ്ജലികള്‍ മോളെ’- ഗിന്നസ് പക്രു കുറിച്ചു.

https://www.facebook.com/GuinnessPakruOnline/posts/351282653033826

shortlink

Related Articles

Post Your Comments


Back to top button