തൻ്റെ കരിയറിലെ ഏക്കാലത്തെയും മികച്ച സിനിമയെക്കുറിച്ച് ഫഹദ് ഫാസിൽ .തൻ്റെ വാപ്പ സിനിമ കണ്ടു തീർന്നപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച നിമിഷമാണ് തൻ്റെ ജീവിതത്തിലെ മറക്കനാവാത്ത നിമിഷമെന്ന് ഫഹദ് ഫാസിൽ പറയുന്നു . ‘റോൾ മോഡൽസ്’ എന്ന സിനിമയിലെ ഗാനരംഗത്തിലെ തൻ്റെ ഡാൻസ് സ്റ്റെപ്പ് മോശമാണെന്ന് തോന്നിയപ്പോൾ അത് താൻ ആദ്യം പങ്കുവച്ചത് വാപ്പയോടാണെന്നും ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസിൽ പറയുന്നു. 2012-ലെ സമ്മര്‍ വെക്കേഷനില്‍ റിലീസായ ’22 ഫീമെയിൽ കോട്ടയം’ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.
’22 ഫീമെയിൽ കോട്ടയം’ എന്ന സിനിമ കണ്ടിട്ട് വാപ്പ കയ്യടിച്ചിട്ടാണ് എഴുന്നേറ്റത്. എന്നെ അത്രയേറെ അഭിനന്ദിച്ച സിനിമയായിരുന്നു. എൻ്റെ കരിയറിൽ ഞാൻ എന്നും നെഞ്ചോട് ചേർക്കുന്ന സിനിമയാണത്. ഒരു പെൺകുട്ടിയെ ഫിസിക്കലായും മറ്റും ടോർച്ചർ ചെയ്തതാൽ ഒരു ആണിന് അവൾ കൊടുക്കുന്ന പരമാവധി ശിക്ഷ അത് തന്നെയാകാണം. ടെസ്സ എബ്രഹാം തന്നെയാണ് റിയൽ പെണ്ണ്. ആ സിനിമ കണ്ടിട്ട് വാപ്പ മോശം അഭിപ്രായം പറഞ്ഞിരുന്നേലും അടുത്ത സിനിമ നന്നാക്കാമെന്നേ ഞാൻ ചിന്തിക്കൂ. അല്ലാതെ അതിൽ മൂഡ് ഓഫ് ആകില്ല. ‘റോൾമോഡൽസ്’ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലെ എൻ്റെ ഡാൻസ് എനിക്ക് എന്തോ മോശമായി തോന്നിയപ്പോഴും ഞാൻ വാപ്പയെ വിളിച്ചാണ് ആദ്യം പറഞ്ഞത്’.
Post Your Comments