കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്. തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടാറുണ്ട്. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വാർത്ത വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധനകണക്കുകൾ ചർച്ചയാകുകയാണ്. ഈ വിഷയത്തിൽ തന്റെ പഴയ ഒരു പോസ്റ്റ് താരം പങ്കുവച്ചിരുന്നു.
‘പറയാനുള്ളത് ഇനിയും വിവാഹിതരാകാത്ത പെണ്‍കുട്ടികളോടാണ്… വീട്ടില്‍ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവര്‍ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കില്‍ കൂടി. അപ്പോള്‍ അങ്ങോട്ട് പണം കൊടുത്ത്, പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാകണം.’ മെന്നു അശ്വതി കുറിപ്പിൽ പറയുന്നു
read also: സീതയുടെ കല്യാണിനു പ്രണയ സാക്ഷാത്കാരം : ഐശ്വര്യയുടെ കൈപിടിച്ച് അനൂപ് കൃഷ്ണന്‍
‘ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിന്റെ മനോഭാവം…’കെട്ടിയോന്റെ വീട്ടില്‍ അടങ്ങിയ നില്‍ക്കാതെ ചാടി പോന്നവളെന്ന’ പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയര്‍ന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയില്‍ നമ്മളും കാണിക്കേണ്ടതാണ്’ എന്നു അശ്വതി കുറിച്ചു. ഇതിനു നിരവധി പേരാണ് കമന്റുമായി എത്തിയത്.
അശ്വതിയുടെ വിവാഹ ഫോട്ടോയുമായി ചേർത്താണ് ഒരാള്‍ വിമര്‍ശിച്ചത്. ‘ചേച്ചിയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നു. അങ്ങനെ എഴുതുമ്പോള്‍ ചേച്ചിയുടെ സൈഡും നോക്കണം. കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുന്നതെന്നായിരുന്നു’- ഒരാളുടെ കമന്റ്.
‘ഒമ്പത് വര്‍ഷം മുന്‍പത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട, അന്ന് കല്യാണത്തിന് താന്‍ ഇട്ടതൊക്കെ, കല്യാണ സാരി ഉള്‍പ്പെടെ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ് വീട്ടുകാരോട് താനോ ഭര്‍ത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല. നാട്ടുകാരുടെ മുന്നില്‍ ഇമേജ് താഴാതിരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് അങ്ങനെ സ്വര്‍ണം ഇട്ടതില്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നു’- എന്നായിരുന്നു ഈ കമന്റിന് അശ്വതി മറുപടി നല്‍കിയത്.
Post Your Comments