BollywoodCinemaGeneralLatest NewsNEWSSocial Media

‘ബീസ്റ്റ്’: വിജയ് ചിത്രത്തിന്റെ സെക്കന്റ് ലുക്കും പുറത്തുവിട്ടു

കൈയിൽ പിസ്റ്റലുമായി ഒരു ബുള്ളറ്റ് കടിച്ചുപിടിച്ച് നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് ഉള്ളത്

വിജയ്‌യുടെ പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്കിന് പിന്നാലെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. കൈയിൽ പിസ്റ്റലുമായി ഒരു ബുള്ളറ്റ് കടിച്ചുപിടിച്ച് നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് ഉള്ളത്. പുറകിൽ നിന്നും ഒരു ഹെലികോപ്റ്റർ വരുന്നതായും അദ്ദേഹത്തിന്റെ തൊട്ടടുത്തായി തന്നെ മറ്റൊരു തോക്കും കാണാം. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

നെൽസൺ ദിലീപ്കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്‌യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button