കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരണപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയ പുരോഗമന വാദികൾക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മരണപ്പെട്ട സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് എന്ന് അദ്ദേഹം പരിഹസിക്കുന്നു.
ജീവിച്ചിരിക്കെ ഭർതൃ വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഇറങ്ങി വന്നാൽ അവൾ അഹങ്കാരിയും തന്റെടിയും ആണെന്ന് സമൂഹം മുദ്രകുത്തും എന്നും അവൾ ഒറ്റയ്ക്കാണെന്നും ജൂഡ് തന്റെ ഫേസ്ബുക്ക്പോസ്റ്റിൽ വ്യക്തമാക്കി.
ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്!
ജീവിച്ചിരിക്കെ ഇറങ്ങി വന്നാൽ അവൾ അഹങ്കാരിയും തന്റെടിയും ആണ്! അവൾ ഒറ്റക്കാണ്.
Post Your Comments