അന്തരിച്ച ഗാനചരചയിതാവ് പൂവച്ചല്‍ ഖാദറിന് പ്രണാമമർപ്പിച്ച് ഗായകൻ എം ജി ശ്രീകുമാര്‍. കണ്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനായിരുന്നു പൂവച്ചല്‍ ഖാദർ എന്ന് എം ജി ശ്രീകുമാര്‍ കുറിക്കുന്നു.
ഒന്നും പറയാൻ വാക്കുകളില്ല. ഒരുപാട് വര്‍ഷത്തെ ആത്മബന്ധം. ഞാൻ കണ്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ദശരഥത്തില്‍ ഞാൻ പാടിയ മന്ദാര ചെപ്പുണ്ടോ അടക്കം ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ എഴുതി. കാലചക്രം ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരുപാട് ഓര്‍മകളും സംഭാവനകളും നല്കി പ്രതിഭാധനൻമാരായ കലാകാരൻമാര് യാത്രയാകുന്നു. ഖാദറിക്ക എന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം എന്നാണ് എം ജി ശ്രീകുമാര്‍ എഴുതുന്നത്.
കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ 12.15ന് ആയിരുന്നു അന്തരിച്ചത്.
Post Your Comments