തിരുവനന്തപുരം : അന്തരിച്ച ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന് ആദരാഞ്ജലി അർപ്പിച്ച് ഗായകൻ ജി വേണുഗോപാൽ. തീർത്താൽ തീരാത്ത ദു:ഖം നൽകി കോവിഡ് മറ്റൊരു വിലപ്പെട്ട ജീവൻ കൂടി അപഹരിച്ചിരിക്കുന്നുവെന്ന് വേണു കുറിക്കുന്നു.
‘ഖാദറിക്കയും യാത്രയായി. തീർത്താൽ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! എത്രയെത്ര ഗാനങ്ങൾ ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങൾ ഈ തിരുവനന്തപുരം നഗരിയിൽ നമ്മൾ തമ്മിൽ. നാട്യങ്ങളേതുമില്ലാതെ, സ്നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല’ – ജി വേണുഗോപാൽ കുറിച്ചു.
കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ 12.15ന് ആയിരുന്നു അന്തരിച്ചത്.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാൻ, ഏതോ ജന്മ കല്പനയില്, അനുരാഗിണി ഇതായെൻ, ശരറാന്തല്‍ തിരിതാഴും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.
Post Your Comments