ലാല്‍ ജോസ് സിനിമയിലൂടെ അഭിനയിച്ചു തുടങ്ങിയത് കൊണ്ടാകാം കാസ്റ്റിംഗ് കൌച്ച് തനിക്ക് നേരിടേണ്ടി വരാതിരുന്നതെന്നും അങ്ങനെ ഒരു ബാനറിലൂടെ വരുമ്പോള്‍ ഒരു നടിയെന്ന നിലയില്‍ വലിയ ഒരു ഇമേജ് ആണ് തനിക്ക് കിട്ടിയതെന്നും നടി അനുശ്രീ പറയുന്നു. മലയാളത്തില്‍ ‘ഡയമണ്ട് നെക്ലസ്’ എന്ന ചിത്രത്തിലൂടെ നായിക വേഷം ചെയ്ത അനുശ്രീ പിന്നീടും ലാല്‍ ജോസിന്റെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്ന് ലാല്‍ ജോസ് തന്നെ കണ്ടെടുത്ത അഭിനയ പ്രതിഭയായിരുന്നു അനുശ്രീ. ‘ഇതിഹാസ’ എന്ന ചിത്രമാണ് അനുശ്രീക്ക് നടിയെന്ന നിലയില്‍ കൂടുതല്‍ ജനപ്രീതി നല്‍കിയത്.
‘ഞാന്‍ ലാല്‍ ജോസിന്റെ സിനിമയിലൂടെ വന്ന ആളാണ് കാസ്റ്റിംഗ് കൌച്ച് പോലെയുള്ള കാര്യങ്ങള്‍ ഒന്നും എനിക്ക് നേരിട്ടിട്ടില്ല. എന്റെ സ്കൂള്‍ എന്ന് പറയുന്നത് ലാല്‍ ജോസ് അക്കാഡമിയാണ്. അത് കൊണ്ട് അങ്ങനെയൊരു ലേബലില്‍ വന്ന നടിയായത് കൊണ്ട് പിന്നീട് സിനിമ വന്നപ്പോഴൊന്നും ആ രീതിയില്‍ ഒന്നും ആരും സമീപിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് അങ്ങനെയൊരു ബാനറിലൂടെ ഞാന്‍ തുടങ്ങിയത് കൊണ്ടാകാം. മറ്റുള്ളവര്‍ക്കൊക്കെ അങ്ങനെ സംഭവിക്കുന്നുണ്ടായിരിക്കാം. എനിക്ക് ഏതായാലും അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല’.
Post Your Comments