BollywoodGeneralLatest NewsNEWSSocial Media

വേറെ നിവർത്തി ഇല്ലാതെയാണ് അന്ന് അങ്ങനെ ചെയ്തത്: ദീവാറിലെ ഷർട്ടിനെ കുറിച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്റെ ഹിറ്റ് സിനിമയായിരുന്നു 1977 പുറത്തിറങ്ങിയ 'ദീവാര്‍'

അമിതാഭ് ബച്ചന്റെ ഹിറ്റ് സിനിമയായിരുന്നു 1977 പുറത്തിറങ്ങിയ ‘ദീവാര്‍’. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു പ്രധാന രംഗത്തിലെ കോസ്റ്റ്യൂംസിനെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

അമിതാഭ് ബച്ചൻ ധരിച്ച ഷര്‍ട്ട് കെട്ടിയിട്ട തരത്തിലുള്ളതായിരുന്നു. എന്നാൽ അത് ഫാഷനായിരുന്നില്ലെന്നും അങ്ങനെ ഷർട്ട് കെട്ടിയിടാനുള്ള കാരണം പറയുകയാണ് അമിതാഭ് ബച്ചൻ. ഷര്‍ട്ടിലെ കെട്ട് കഥാപാത്രത്തിന്റെ ഭാഗമല്ല. അത് ടൈലറിംഗിന്റെ പിശകായിരുന്നുവെന്ന് അമിതാഭ് ബച്ചൻ പറയുന്നു.

‘ഷൂട്ടിന്റെ ആദ്യ ദിവസം. ഷോട്ട് റെഡി. ക്യാമറ ചിത്രീകരണം തുടങ്ങുന്നു. ഷര്‍ട്ട് വളരെ നീളം കൂടിയതാണെന്ന് മനസിലായി. മറ്റൊരു ഷര്‍ട്ടിന് കാത്തിരിക്കാൻ സംവിധായകനാകില്ല. അതിനാല്‍ ഷര്‍ട്ട് ബട്ടണഴിച്ച് കെട്ടിയിട്ടു എന്നാണ്’ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button