ഇപ്പോഴും എല്ലാവരും എന്നെ ദളപതി തങ്കച്ചി എന്നാണ് വിളിക്കുന്നത്: വിജയ്‌ക്ക് പിറന്നാൾ ആശംസകളുമായി ശരണ്യ മോഹൻ

വേലായുധം എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ശരണ്യ അഭിനയിച്ചിരുന്നു

ഇളയ ദളപതി വിജയ്‌യുടെ 47–ാം ജന്മദിനമാണ് ഇന്ന്. ആരാധകർ ഉൾപ്പടെ നിരവധി താരങ്ങളാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വിജയ്‌ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് ശരണ്യ മോഹൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. വിജയ്‌ക്കൊപ്പം അഭിനയിച്ച വേലായുധം എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പമാണ് താരം ആശംസ അറിയിച്ചത്. ഇപ്പോഴും ദളപതി തങ്കച്ചി എന്ന് തന്നെ ആളുകൾ വിളിക്കാറുണ്ട് എന്നും ശരണ്യ കുറിക്കുന്നു.

‘വേലായുധം റിലീസ് ചെയ്‌ത്‌ 10 വർഷങ്ങൾ കഴിഞ്ഞെങ്കിലും പലരും ഇപ്പോഴും എന്നെ ദളപതി തങ്കച്ചി എന്ന് വിളിക്കാറുണ്ട്. ഒരു നല്ല അഭിനേതാവും മികച്ച മികച്ച മനുഷ്യനുമാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട്. ഈ സ്പെഷ്യൽ ദിനത്തിൽ വിജയ് അണ്ണന് പിറന്നാൾ ആശംസകൾ നേരുന്നു’, ശരണ്യ മോഹൻ ഫേസ്ബുക്കിൽ കുറിച്ചു.

2011 -ൽ റിലീസ് ചെയ്ത ചിത്രമാണ് വേലായുധം. ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായാണ് ശരണ്യ എത്തിയത്. മികച്ച അഭിപ്രായമാണ് താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്.

Share
Leave a Comment