മുംബൈ : ഫാദേഴ്‌സ് ഡേയിൽ കോടികൾ വിലമതിപ്പുള്ള കാർ മകന് വാങ്ങി നൽകിയെന്ന വാർത്തയോട് പ്രതികരിച്ച് നടൻ സോനു സൂദ്. പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും, മകന് വേണ്ടി താൻ കാർ വാങ്ങിയിട്ടില്ലെന്നും സോനു വ്യക്തമാക്കി. മൂത്ത മകനായ ഇഷാന് താരം മൂന്ന് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര കാർ വാങ്ങിച്ചു നൽകിയെന്നാണ് നെറ്റിസൺസ് പ്രചരിപ്പിച്ചത്. എന്നാൽ ഒരു ട്രയലിന് വേണ്ടി കാർ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും അതുമായി തങ്ങള്‍ ഒരു ടെസ്റ്റ് ഡ്രൈവിനും പോകുക മാത്രമാണ് ചെയ്തതെന്നും സോനു പറയുന്നു.
‘പിതൃദിനത്തിൽ ഞാൻ എന്തിനാണ് എന്റെ മകന് കാർ വാങ്ങിക്കൊടുക്കുന്നത്? അവൻ എനിക്കല്ലേ ആ ദിവസം എന്തെങ്കിലും തരേണ്ടത്…? എല്ലാത്തിലും ഉപരി, അത് എനിക്ക് വേണ്ടിയുള്ള ദിവസമല്ലേ. ഫാദേഴ്‌സ് ഡേയിൽ തന്‍റെ രണ്ട് ആൺമക്കൾക്ക് തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അവരുടെ സമയം തന്നോടൊപ്പം ചെലവഴിക്കുക എന്നതാണ്. അവർക്ക് വേണ്ടി ചെലവഴിക്കാൻ എനിക്ക് പൊതുവേ സമയമുണ്ടാവാറില്ല. അവർ വളരുകയാണിപ്പോൾ. അവർക്ക് അവരുടെതായ ജീവിതമുണ്ട്. അതുകൊണ്ട്, ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിക്കുന്നു എന്ന ആഡംബരമാണ് ഞാൻ എനിക്ക് വേണ്ടി സമ്പാദിച്ചത് എന്ന് കരുതുന്നതായും’ സോനു പറഞ്ഞു.
മകൻ ഇഷാൻ സൂദിന്, മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമായ മെയ്ബാക്കിന്‍റെ ജിഎൽഎസ് 600 എസ്‍യുവിയാണ് താരം സമ്മാനമായി നല്‍കിയതെന്നായിരുന്നു കാര്‍ ടോഖ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. 2.43 കോടി രൂപയോളം വരുന്നതാണ് ഈ കാറിന്റെ വില.
Post Your Comments