
പുതിയ സിനിമാനിയമ കരടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘സേ നോ ടു‘ സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്.
സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ സർക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.
കാണികളുടെ പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. എന്നതാണ് നിയമത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. യു/എ 7+, യു/എ 13+ , യു/എ 16+ എന്നിങ്ങനെ തിരിക്കാനാണ് ശുപാര്‍ശ. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്.
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയും കരട് നിയമം ശുപാര്‍ശ ചെയ്യുന്നു. പുതിയ സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാമെന്നാണ് വ്യവസ്ഥ.
https://www.facebook.com/murali.gopy/posts/465183838297320
Post Your Comments