GeneralLatest NewsMollywoodNEWSSocial Media

രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും: യോഗാ ദിനത്തിൽ ആശംസകളുമായി മോഹൻലാൽ

സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം മോഹൻലാൽ പറയുന്നു

അന്താരാഷ്ട്ര യോഗാ ദിനമാണ് ഇന്ന്. ഈ കൊവിഡ് കാലത്തെ യോഗാദിനത്തിന് പ്രസക്തി ഏറെയാണ്. ഇപ്പോഴിതാ യോഗാ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും എന്ന് മോഹൻലാൽ ആശംസ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ’ – മോഹൻലാൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button