CinemaGeneralLatest NewsNEWS

ഭയങ്കര ഓവറാകുന്നുണ്ട്, നിങ്ങള്‍ക്ക് മാത്രമല്ലല്ലോ ഭര്‍ത്താവ് ഇല്ലാത്തത്? സോനുവിനുമില്ലേ വിഷമം?: മഷൂറയ്ക്ക് വിമര്‍ശനം

കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോ ശ്രദ്ധിക്കപ്പെട്ട താരമാണ് ബഷീര്‍ ബഷി. ഷോയിലൂടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീര്‍ ബഷി തുറന്നുപറഞ്ഞതോടെ താരത്തിന്റെ സ്വീകാര്യത ഉയർന്നിരുന്നു. ബഷീറിനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതരാണ് താരത്തിന്റെ രണ്ട് ഭാര്യമാരും. സുഹാനയും മഷൂറയും സോഷ്യൽ സജീവമാണ്. കഴിഞ്ഞ ദിവസം ബഷീര്‍ ബഷി തിരികെ എത്തുന്ന സന്തോഷം പങ്കുവെച്ചായിരുന്നു മഷൂറ എത്തിയത്. എന്നാല്‍ ഇക്കുറി മഷൂറയ്ക്ക് നേരെ വൻ വിമർശനമാണുയരുന്നത്.

Also Read:അദ്ദേഹത്തിന്റെ സ്കൂട്ടർ എനിക്ക് എന്നും വിലപ്പെട്ടതാണ്: സോനു സൂദ്

കുടുംബ വിശേഷങ്ങളും പാചകവുമൊക്കെയാണ് നിത്യേന മഷൂറ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം ബഷീര്‍ വീട്ടിലേക്ക് തിരികെ എത്തിയ സന്തോഷമാണ് മഷൂറ പങ്കുവെച്ചത്. മണ്ടത്തരം കാട്ടി പ്രാങ്ക് ചെയ്തതിനെ കുറിച്ചായിരുന്നു ബഷീര്‍ ബഷി ആദ്യം പ്രതികരിച്ചത്. ബഷീര്‍ എത്തിയ ഉടന്‍ ചെടികളെ നോക്കാന്‍ പോയി. നിങ്ങളില്ലാതെ വീഡിയോകൾ ശോകമാണെന്നു ആരാധകർ പറഞ്ഞുവെന്ന് മഷൂറ ബഷീറിനോട് വെളിപ്പെടുത്തി. നിങ്ങളില്ലാതെ വീടും ശോകമായിരുന്നുവെന്ന് മഷൂറ പറഞ്ഞു.

എന്നാൽ, മഷൂറയുടെ ഇത്തരം വാചകമടി ആരാധകക്ക് പിടിച്ചില്ല. ‘എന്തിനാണ് ഇങ്ങനെ ഷോ ഇടുന്നത്, സോനുവിനും ഇല്ലേ വിഷമം. നിങ്ങള്‍ക്ക് മാത്രമല്ലല്ലോ ഭര്‍ത്താവ് ഇല്ലാത്തതെന്നായിരുന്നു’ ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഈ കമന്റിന് കീഴിലായി നിരവധി പേരാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തിയത്. ‘സ്നേഹം ഉണ്ടെങ്കിൽ മനസ്സിൽ വെക്കുകയോ പരസ്പരം പറയുകയോ ചെയ്താൽ പോരെ? എന്തിനാണ് ഇങ്ങനെ ഓവറായി കാണിക്കുന്നതെന്നായിരുന്നു’ ചിലരുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button