വയനാട്ടിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തില്‍ സാമ്പത്തികമായി സഹായവുമായി നടി മാളവിക മോഹനൻ. 2015ല്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ കണ്ടപ്പോള്‍ മുതല്‍ അവര്‍ തനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ അവിടുത്തെ കുട്ടികള്‍ക്ക് അവരുടെ ഭാവി മെച്ചപ്പെടുത്തുന്നതിന് വേണ്ട വിദ്യാഭ്യാസവും, ആരോഗ്യ സേവനങ്ങളും നല്‍കുന്നതിനുള്ള പ്രവര്ത്തിനത്തിലാണ് താനെന്നും മാളവിക പറയുന്നു.
ലോക്ക്ഡൗണ്‍ കാരണം കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. അതിനാൽ കുട്ടികള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണോ, ലാപ്ടോപ്പോ അത്യാവശ്യമാണ്. ഒരോ കുട്ടിക്ക് ഓരോ ഫോണ്‍ വീതം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മാളവിക വ്യക്തമാക്കി. എന്‍ജിഓയുമായി ചേർന്നാണ് നടിയുടെ പ്രവർത്തനം.
മാളവികയുടെ വാക്കുകൾ:
‘വയനാട്ടിലെ 221 ആദിവാസി കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് തിരിച്ച് ക്ലാസുകളിലേക്ക് മടങ്ങുന്നതിനായാണ് ധന സഹായം ആവശ്യപ്പെടുന്നത്. ലോക്ക്ഡൗണ്‍ കാരണം ഓണ്‍ലൈനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. അതിനാല്‍ ഒരു സ്മാര്‍ട്ട് ഫോണോ, ലാപ്ടോപ്പോ കുട്ടികള്‍ക്ക് അത്യാവശ്യമാണ്. ഓരോ കുട്ടിയ്ക്കും ഒരു ഫോണ്‍ വീതമെങ്കിലും എത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്കിലും നിങ്ങളുടെ സംഭാവനകള്‍ മൂലം 10 കുട്ടികള്‍ക്കായി രണ്ട് ലാപ്പ്ട്ടോപ്പോ, ഫോണോ എത്തിക്കാനായാലും വലിയ സഹായമായിരിക്കും. ഏകദേശം 10,50,000 രൂപയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍ നിങ്ങളുടെ വിലയേറിയ സംഭാവനകള്‍ അത് എത്രയായാലും വിലപ്പെട്ടതാണ്’ -മാളവിക പറഞ്ഞു.
https://www.instagram.com/p/CQTPE03Hw2j/?utm_source=ig_embed&ig_rid=823edbc3-2628-4472-9919-cc072930a75e
Post Your Comments