സിനിമയിലെന്ന പോലെ അടുത്തിടെ രാഷ്ട്രീയത്തിലേക്കും വന്നു ഇമേജ് സൃഷ്ടിച്ച കൃഷ്ണ കുമാര്‍ നടി അഹാനയുള്‍പ്പെടെയുള്ള തന്റെ നാല് പെണ്മക്കളുടെ ഭാവിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. വിവാഹമൊക്കെ അവരവര്‍ തന്നെ സ്വയം സ്വപ്നം കണ്ടു തീരുമാനിക്കുന്ന കാര്യമാണെന്നും മക്കളുടെ അഭിപ്രായത്തിനാണ് ആ കാര്യത്തില്‍ വില നല്‍കുന്നതെന്നും കൃഷ്ണ കുമാര്‍ പങ്കുവയ്ക്കുന്നു.
‘അവരവര്‍ തന്നെ സ്വപ്നം കണ്ടു വിവാഹം സ്വയം തീരുമാനിക്കണം. ഞാന്‍ ജീവിച്ചത് എന്‍റെ ഇഷ്ടത്തിനാണ്. ഇഷ്ടപ്പെട്ട ആളിനെ തന്നെ ഞാന്‍ വിവാഹവും ചെയ്തു. അത് പോലെ അവരുടെ കാര്യം സ്വയം തീരുമാനിക്കട്ടെ. അവരല്ലേ ജീവിക്കേണ്ടത്. എതിര്‍ത്തിട്ടു എന്ത് കാര്യം. അഹാന ഡിഗ്രിയും പിജിയുമൊക്കെ കഴിഞ്ഞു. കരിയറില്‍ സ്വന്തം വഴികള്‍ തേടുന്നു. ദിയ ബിഎ കഴിഞ്ഞു പിജി ചെയ്യാനായി വിദേശത്തേക്ക് എവിടെയെങ്കിലും പോകാനിരുന്ന സമയത്താണ് ലോക്ഡൌണ്‍ വന്നത്. നിയന്ത്രണങ്ങള്‍ മാറുമ്പോഴേക്കും അവള്‍ പോകും. ഇഷാനി ഡിഗ്രി അവസാന വര്‍ഷവും ഹന്‍സിക പ്ലസ് വണ്ണിലുമാണ്. അഹാനയക്ക് പിന്നാലെ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തി. കലാകാരി ആകാനാണ് വിധിയെങ്കില്‍ അത് നടക്കും. മക്കള്‍ എല്ലാം ഹാര്‍ഡ് വര്‍ക്കിംഗ് ആണ്’. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറയുന്നു.
Post Your Comments